kinar
ചെങ്ങമനാട് കുളവൻകുന്നിൽ തോരാതെ പെയ്ത മഴയെത്തുടർന്ന് വെള്ളം നിറഞ്ഞ് ഭിത്തികൾ ഇടിഞ്ഞ് വീണ് താഴ്ന്ന നിലയിൽ കണ്ടെത്തിയ സുരേന്ദ്രന്റെ വീട്ടുമുറ്റത്തെ കിണർ.

നെടുമ്പാശേരി: ചെങ്ങമനാട് കുളവൻകുന്നിൽ കുളവൻകുന്ന് വീട്ടിൽ കെ.കെ. സുരേന്ദ്രന്റെ വീട്ടുമുറ്റത്തെ കിണർ മഴയെത്തുടർന്ന് വെള്ളം നിറഞ്ഞ് ഇടിഞ്ഞ് താഴ്ന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. വില്ലേജ് അധികൃതരെത്തി നാശനഷ്ടം വിലയിരുത്തി. പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തി അടിയന്തര നഷ്ട പരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ ശോഭന സുരേഷ് കുമാർ ആവശ്യപ്പെട്ടു.