ayavana
ആയവന തോട്ടഞ്ചേരി പറയിടത്തിൽ ഇമ്മാനുവേൽ ജോസഫിന്റെ ഉടമസ്ഥതിയിലുള്ള പശു ഫാമിലേക്ക് മരം കടപുഴകി വീണപ്പോൾ.

മൂവാറ്റുപുഴ: കനത്തമഴയിൽ പശു ഫാമിന് മുകളിലേക്ക് മരം വീണു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ മുതൽ തിമിർത്ത് പെയ്ത മഴയെത്തുടർന്ന് ആയവന തോട്ടഞ്ചേരി പറയിടത്തിൽ ഇമ്മാനുവേൽ ജോസഫിന്റെ ഉടമസ്ഥതിയിലുള്ള പശു ഫാമിലേക്കാണ് മരം വീണത്. നൂറിലധികം പശുക്കളുള്ള ഫാമിലെ ഇരുപതോളം പശുക്കളുള്ള ഷെഡിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. അപകടത്തിൽ പശുകൾക്ക് പരിക്കേറ്റില്ലെങ്കിലും ഷെഡ് ഭാഗികമായി തകർന്നു. വിവരമറിയിച്ചതിനെതുടർന്ന് മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമനരക്ഷാസേനയെത്തിയാണ് മരം മുറിച്ചുമാറ്റിയത്.