കൊച്ചി: അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്ത് ജില്ലാ വാർഷിക സമ്മേളനംറിട്ട.ജില്ലാ ജഡ്ജി എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. എ.ബി.പി.എസ്.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ. രാജൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സോമാധവൻ, സംസ്ഥാനസമിതി അംഗം സി.ജി. സോമശേഖരൻ, ജില്ലാ രക്ഷാധികാരി എം.ആ‌ർ. ഗോപാലകൃഷ്ണൻ, സെക്രട്ടറി സി.ഡി. നന്ദകുമാർ, വൈസ് പ്രസിഡന്റ് വിമൽകുമാർ, ട്രഷറർ ഡി. രംഗനാഥൻ എന്നിവർ സംസാരിച്ചു.