ആലുവ: ജില്ലാ അസംഘടിത തൊഴിലാളി സംഘം (ബി.എം.എസ്) ആലുവ മേഖലാ സമ്മേളനം ബി.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി എ.ടി. സജീവൻ ഉദ്ഘാടനം ചെയ്തു. ആലുവ മേഖല പ്രസിഡന്റ് സന്തോഷ് പൈ അദ്ധ്യക്ഷത വഹിച്ചു. എം.പി. സിദ്ധാർത്ഥൻ, എം.പി. രമേശ്, ടി.എസ്. റെജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.സി. ശിവദാസൻ (പ്രസിഡന്റ്), ടി.എസ്. റെജി (സെക്രട്ടറി), എസ്. അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.