കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ 500 അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി. ഐ.എം.എ കൊച്ചിയും സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇ.എസ്.എസ്.എസിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ട്രീസ സിൽജി, പ്രോഗ്രാം ഓഫീസർ ടിട്‌സൺ ദേവസി, ഗോവിന്ദരാജ് തുടങ്ങിയവർ സംസാരിച്ചു.