kissan
കേരള കർഷക സംഘം പായി പ്ര വില്ലേജ് കൺവെൻഷൻ കർഷക സംഘം ജില്ല ജോയിന്റ് സെക്രട്ടറി കെ.എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ക്ഷീരകർഷർക്ക് കാലിതീറ്റ മുഴുവൻ സബ്സീഡി നിരക്കിൽ നൽകണമെന്ന് കേരള കർഷകസംഘം വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. പേഴയ്ക്കാപ്പിള്ളി സൂർജിത് ഭവനിൽ നടന്ന കർഷക സംഘം പായി പ്ര വില്ലേജ് കൺവെൻഷൻ സംഘം ജില്ല ജോയിന്റ് സെക്രട്ടറി കെ.എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു . വില്ലേജ് പ്രസിഡന്റ് ഒ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പായി പ്ര ലോക്കൽ സെ ക്രട്ടറി ആർ. സുകുമാരൻ, മുളവൂർ ലോക്കൽ സെ ക്രട്ടറി വി.എസ് മുരളി, മുൻ പഞ്ചായത്ത് മെമ്പർ വി.എച്ച്. ഷഫീഖ് , കർഷക സംഘം പായി പ്ര വിലേജ് സെക്രട്ടറി എ.അജാസ്, എം.എൻ. അരവിന്ദാക്ഷൻ , അശ്വതി ശ്രീജിത്,മറിയംബീവിനാസർ എന്നിവർ സംസാരിച്ചു.