ചോറ്റാനിക്കര: പുരോഗമന കലാ -സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 19-ാത് പ്രതിഭാ സംഗമവും പുരസ്കാര ദാനവും നടന്നു. സദനം ദിവാകര മാരാർ പുരസ്കാരം പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് കൊമ്പു വാദ്യകലാകാരൻ ആർ.രാജേഷിന് നൽകി. വിനോദ് ചേറാടി സ്മാരക ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ എം.ബി ജയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറർ എ.കെ ദാസ്, മേഖലാ സെക്രട്ടറി കെ.ആർ.ബൈജു, സാജു ചോറ്റാനിക്കര തുടങ്ങിയവർ സംസാരിച്ചു.