കൊച്ചി: കേരളത്തിന്റെ സാമ്പത്തിക വ്യാപാര മേഖലയിലെ വികസനത്തിന്റെ അടിസ്ഥാനമായ കൊച്ചി തുറമുഖം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തുറമുഖ സംരക്ഷണത്തിനായുള്ള ബഹുജന പ്രക്ഷോഭങ്ങൾക്ക് സമ്മേളനം രൂപം നൽകി. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ.കെ.എൻ സുഗതൻ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ.അഷറഫ്, എ.ഐ.വൈ.എഫ് സംസാന സെക്രട്ടറി മഹേഷ് കക്കത്ത്, സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി, സംഘാടക സമിതി ചെയർമാൻ ടി.സി.സൻജിത്ത്, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുൺ, കെ.ആർ. റെനീഷ്, പി.കെ.രാജേഷ്, കെ.എസ്.ജയദീപ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.കെ.രാജേഷ് (പ്രസിഡന്റ്), കെ.ആർ. റെനീഷ് (സെക്രട്ടറി), കെ.എസ്.ജയദീപ്, ആൽവിൻ സേവ്യർ, ഡിവിൻ ദിനകരൻ, ജി.ഗോകുൽദേവ് (ജോ. സെക്രട്ടറിമാർ), അസലഫ് പാറേക്കാടൻ, സി.എ.സതീഷ്, പി.കെ.ഷി ഫാസ്, രേഖ ശ്രീജേഷ്, പി.എ.നിസാമുദ്ധീൻ (വൈസ് പ്രസിഡന്റുമാർ), കെ.ആർ.പ്രതീഷ്, ജി.രാഗേഷ്, വിപിൻരാജ്, എം.ആർ.സുർജിത്ത്, അജാസ്, ബേസിൽ പി.ജോൺ, അനു കൃഷ്ണൻ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.