മൂവാറ്റുപുഴ: അജു ഫൗണ്ടേഷനും മൂവാറ്റുപുഴ കലാകേന്ദ്ര ഫൈൻ അർട്ട്സ് അക്കാഡമിയും ചേർന്ന് സംഘടിപ്പിക്കുന്ന 'മൂവാറ്റുപുഴയോരം ചിത്രകലാകാരസംഗമത്തിന്' തുടക്കമായി. കലാകേന്ദ്ര ഹാളിൽ (കാർട്ടൂണിസ്റ്റ് യേശുദാസൻ നഗർ) ആണ് സംഗമം ചേർന്നത്. കേരളത്തിലെ 25 കലാകാരന്മാർ പങ്കെടുക്കുന്നു. ചിത്രകലാ ക്യാമ്പ്,പ്രഭാഷണം, സംവാദം, സ്ലൈഡ് പ്രസന്റേഷൻ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.അസീസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, വാർഡ് കൗൺസിലർ ജിനു ആന്റണി, കലാകേന്ദ്ര പ്രിൻസിപ്പൽ വർഗീസ് മണ്ണത്തൂർ, മനോജ് നാരായണൻ, പ്രമോദ് കെ. തമ്പാൻ, ടി .സി. ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ചിത്രകാരൻ ടോം ജെ.വട്ടക്കുഴി പ്രഭാഷണം നടത്തി. ഇന്ന് രാവിലെ ചിത്രകലാകാര സംഗമം തുടരും. വൈകിട്ട് അഞ്ചിന് നടത്തുന്ന സംവാദത്തിൽ ഡോ.അജയ് ശേഖർ വിഷയം അവതരിപ്പിക്കും.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, സാജു തുരുത്തിൽ എന്നിവർ പങ്കെടുക്കും.ചൊവ്വാഴ്ച്ച വൈകിട്ട് ചേരുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഓൺ ലൈനിൽ ഉദ്ഘാടനം ചെയ്യും.