വൈപ്പിൻ: സമൂഹത്തിന്റെ താഴെത്തട്ടിൽ സ്തുത്യർഹ സേവനം ചെയ്യുന്ന അങ്കണവാടി ജീവനക്കാരുടെ വരുമാന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങളും പ്രശ്‌നങ്ങളും നിയമസഭയിൽ സർക്കാരിനുമുന്നിൽ അവതരിപ്പിക്കുമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പനമ്പുകാട് കമ്യൂണിറ്റി ഹാളിൽ അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി. ഐ. ടി. യു) ഇടപ്പള്ളി ബ്ലോക്ക് പ്രൊജക്ട് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എ. ജെ. മിനി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സനം പി. തോപ്പിൽ, സി. ഐ. ടി. യു. ജില്ലാ കമ്മറ്റി അംഗം പി. എൻ. സിനുലാൽ, സി. പി. എം. മുളവുകാട് ലോക്കൽ സെക്രട്ടറി കെ. കെ. ജയരാജ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.