
കൊച്ചി: ജില്ലയിൽ  975  പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  9.26. ആദിവാസി മേഖലയായ കുട്ടമ്പുഴയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 37 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗം ബാധിച്ചവർ  952 പേരാണ്. ഇതിൽ  12  പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം- ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ  2  പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.  1671  പേർ രോഗ മുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  11632  ആണ്. ഇതുവരെ
4508 271 ഡോസ് വാക്‌സിനാണ് നൽകിയത്.
ഇന്നലെ 2056 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1052 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 31422 ആണ്.
ഇന്നലെ ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 10528 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്