കൂത്താട്ടുകുളം: സഹകാർ ഭാരതി പാലക്കുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരംഭകത്വ ശില്പശാല നടത്തി. പാലക്കുഴ മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ താലൂക് കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി കൺവീനർ അനൂപ് ഗോപി അദ്ധ്യക്ഷൻ വഹിച്ചു.അക്ഷയശ്രീ കോർഡിനേറ്റർ പ്രവീൺ കുമാർ, താലൂക് ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് നാരായണൻ, സുജിത് വി.ആർ, ഷാജി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.