photo
പള്ളിപ്പുറം പഞ്ചായത്ത് ഇരുപതാംവാർഡിൽ പകൽവീടിന്റെ ശിലാസ്ഥാപനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു

വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് ഇരുപതാംവാർഡിൽ പകൽവീടിന്റെ ശിലാസ്ഥാപനം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. 24 ലക്ഷം രൂപ ചെലവിലാണ് മന്ദിരം നിർമ്മിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ല പഞ്ചായത്തംഗം എം.ബി. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബോധ ഷാജി, രാധിക സതീഷ്, ചിന്നമ്മ ധർമ്മൻ, പി.വി. ലൂയിസ്, കെ.എസ്. ബേബി എന്നിവർ പ്രസംഗിച്ചു.