തൃക്കാക്കര: പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വാസൻ ഐ കെയർ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .കാഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എൻ കൃഷ്ണകുമാർ ചടങ്ങിൽ പങ്കെടുത്തു. തുടർചികിത്സ ആവശ്യമുള്ളവർക്ക് ഒരു മാസത്തിനകം ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ എം. പി.എൽദോസ്, ജില്ലാ പട്ടിക ജാതി വികസന ഓഫീസിലെ ജീവനക്കാരൻ ശ്രീനാഥ്.എസ് തുടങ്ങിയവർ സംസാരിച്ചു.