കൊച്ചി: യു.കെ ആസ്ഥാനമായുള്ള ഷെൽ ഫൗണ്ടേഷനും യു.കെ സർക്കാരും മൂവിംഗ് വുമൺ സോഷ്യൽ ഇനിഷ്യേറ്റീവ്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച് മൂവിംഗ് ബൗണ്ടറീസ് കാമ്പയിൻ ആരംഭിച്ചു. സ്ത്രീകൾക്ക് ഡ്രൈവിംഗ് വൈദഗ്ദ്ധ്യം നേടാനും ടാക്‌സി, ഇ- റിക്ഷ ഡ്രൈവർമാർ, ഇകൊമേഴ്‌സ് കമ്പനികളുടെ ഡെലിവറി ഏജന്റുമാർ എന്നിവരുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി സ്ഥാപകയായ മൂവിംഗ് വുമൺ സോഷ്യൽ ഇനിഷ്യേറ്റീവ്‌സ് ഫൗണ്ടേഷൻ സ്ഥാപകയായ ജയ് ഭാരതി മോട്ടോർ ബൈക്കിൽ ഇരുപതിലധികം നഗരങ്ങളിലൂടെ ഇന്ത്യയിൽ പര്യടനം നടത്തി വരികയാണ്.