തൃക്കാക്കര: എസ്.എൻ.ഡി.പി യോഗം 5554-ാം നമ്പർ ഇടച്ചിറ ശാഖയുടെ 10-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ വനിതാ സംഘം സെക്രട്ടറി ഗീതാ കുഞ്ഞുമോൻ ദീപാർപ്പണം നടത്തി. യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, യൂണിയൻ യൂത്ത് മൂവ്മെന്റ് കൗൺസിലർമാരായ രാജേഷ് എടയപ്പുറം, അഖിൽ ഇടച്ചിറ, ശാഖ പ്രസിഡന്റ് . ഒ.വി അയ്യപ്പൻകുട്ടി, സെക്രട്ടറി . ഒ.എ സുനി, വൈസ് പ്രസിഡന്റ് സി.ബി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ഒ.വി അയ്യപ്പൻകുട്ടി ( പ്രസിഡന്റ് ), ശ്രീകുമാർ ( വൈസ് പ്രസിഡന്റ് ),വി.പി പ്രസാദ് ( സെക്രട്ടറി ),വി.പി സജീവൻ ( യൂണിയൻ കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി സുനി തറമറ്റത്തിൽ, സുനി പാലച്ചുവട്ടിൽ, കെ.വി അഖിൽ, ടി.എ സോമൻ, അനീഷ് തറമറ്റത്തിൽ, കെ.പി.നിഖിൽ, മോളി രാജൻ എന്നിവരെയും ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി എം.കെ ബാലൻ, ഇ.എസ് മനോഹരൻ, അംബിക കൃഷ്ണൻ എന്നിവരെയും. യൂണിയൻ വാർഷിക പ്രതിനിധികളായി വി.കെ മണി, ശ്രീമതി. ഗീത കുഞ്ഞുമോൻ, വി.പി സജീവൻ എന്നിവരെയും തിരഞ്ഞെടുത്തു.