വൈറ്റില: ഹൃദയവും വഹിച്ച് 25 പ്രാവശ്യം നടത്തിയ കൃത്യനിർവഹണത്തിന് ലിസി ഹോസ്പിറ്റൽ ആംബുലൻസ് ഡ്രൈവർ ജി.ആർ. ബാലചന്ദ്രനെ 'സേവന ശ്രേഷ്ഠ' പുരസ്കാരം നൽകി ആദരിച്ചു. വൈറ്റില പൊന്നുരുന്നി കേന്ദ്രമായി പ്രവർത്തിക്കുന്ന കൊച്ചിൻ ബ്ലഡ് ഡോണേഴ്സ് ഫോറം ആണ് ആദരിച്ചത്. ആദരിക്കൽ യോഗം ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. അനിത തിലകൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡന്റ് രാജീവ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ബ്ലഡ് ഡോണേഴ്സ് ഫോറം സെക്രട്ടറി ആർ. രാമകൃഷ്ണൻ, ഡോ. പ്രിയ പി. മേനോൻ (മഹാരാജാസ് കോളേജ്), ഡോ.വി.ഡി. പ്രദീപ് കുമാർ (ഇ.എൻ.ടി സർജൻ), എ.എൻ. സജീവൻ (സാന്ത്വന പാലിയേറ്റീവ് കെയർ), ജോസ് മാളിയേക്കൽ (കൊച്ചിൻ ബ്ലഡ് ഡോണേഴ്സ് ഫോറം) എന്നിവർ സംസാരിച്ചു.