rahul

ആലുവ: എടത്തല മണ്ഡലം യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളുടെ ചുമതല ഏറ്റെടുക്കൽ ചടങ്ങ് കേരളത്തിലെ കോൺഗ്രസിന് തന്നെ വേറിട്ട ശൈലിയായി. ഉദ്ഘാടകനും മുഖ്യാഥിതിയും അദ്ധ്യക്ഷനും പ്രവർത്തകരും എല്ലാം സദസ്സിൽ. ക്ഷണിക്കുന്നതനുസരിച്ച് വേദിയിൽ വന്ന് സംസാരിച്ച് തിരികെ സദസ്സിലേക്ക്. കെ.പി.സി.സി നേതൃത്വം പ്രഖ്യാപിച്ച സെമി കേഡർ സംവിധാനമല്ല, കേഡർ സംവിധാനത്തിലേക്ക് മാറാനും തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ്‌. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 7 യൂണിറ്റ് കമ്മിറ്റികളും സ്ഥാപിച്ചിരുന്നു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ സിദ്ധിഖ് മീന്ത്രക്കൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശംസുദ്ധീൻ കിഴക്കേടത്ത്, സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു, ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ റഷീദ്, ഷംസു കളമശ്ശേരി, നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ്, ഭാരവാഹികളായ അനീഷ് ചേനക്കര, ജാസ് കോമ്പാറ, മുഹമ്മദ്‌ ഷാഫി, സിറാജ് ചേനക്കര, അൻവർ കുഞ്ഞാട്ടുകര, രമേശ്‌, മാർട്ടിൻ സേവ്യർ, ആർ.രഹൻരാജ്, എ.എ മാഹിൻ, സി.എച്ച് അബു, ആഷിക് എടത്തല, അഷ്‌റഫ്‌ എടത്തല, സിയാദ് ചീരനാംകൂടി, സഫർ, അൻസാർ എന്നിവർ പങ്കെടുത്തു.