highcourt

കൊച്ചി: ഹൈക്കോടതിയിൽ പുതുതായി നിയമിതരായ നാലു അഡിഷണൽ ജഡ്‌ജിമാരുടെ സത്യപ്രതിജ്‌ഞ നാളെ നടക്കും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ സോഫി തോമസ്, ജില്ല ജുഡിഷ്യറി രജിസ്ട്രാർ

പി.ജി. അജിത് കുമാർ, എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി സി.എസ്.സുധ, കോട്ടയം പ്രിൻസിപ്പൽ ജില്ല ജഡ്‌ജി സി. ജയചന്ദ്രൻ എന്നിവരാണ് ചുമതലയേൽക്കുന്നത്. ഇതോടെ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 41 ആകും.ഒന്നാം നമ്പർ കോടതിയിൽ രാവിലെ 10.15ന് നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സത്യവാചകം ചൊല്ലിക്കൊടുക്കും.

വനിതാ ജഡ്‌ജിമാർ ആറാകും

സോഫി തോമസ്, സി.എസ്. സുധ എന്നിവർ ചുമതലയേൽക്കുന്നതോടെ ഹൈക്കോടതിയിൽ വനിതാ ജഡ്‌ജിമാർ ആറാകും. ജസ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി.ഷെർസി, ജസ്റ്റിസ് എം.ആർ.അനിത എന്നിവരാണ് നിലവിലുള്ളവർ.