അങ്കമാലി: ദേശീയപാതയിൽ അങ്കമാലി ടൗണിന്റെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്ത് ദേശീയപാത അതോറിറ്റി തുടങ്ങിവെച്ച നടപടികൾ പൂർത്തീകരിക്കാൻ വേണ്ടുന്ന നടപടി കൈക്കൊള്ളണമെന്ന് മുൻ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സലി ആവശ്യപ്പെട്ടു. മഴപെയ്താൽ അങ്ങാടിക്കടവ് ജംഗ്ഷൻ. ഡോൺ ബോസ്കോസ്കൂൾ ജംഗ്ഷൻ, സെന്റ്മേരീസ് സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ വലിയ തോതിലാണ് വെള്ളക്കെട്ടും ഗതാഗതതടസവും ഉണ്ടാകുന്നു. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയതിനെത്തുടർന്ന് നാഷണൽ ഹൈവെ മെയിന്റനൻസ് എൻജിനീയറിംഗ് വിഭാഗവും എം.എസ്.വി ഇന്റർനാഷണൽ കമ്പനിയും വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളതാണ്. നഗരസഭ അടിയന്തരമായി ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് പദ്ധതി പ്രാവർത്തികമാക്കുന്നതിന് സമ്മർദ്ദം ചെലുത്തി വെള്ളക്കെട്ടിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നും കെ.കെ. സലി ആവശ്യപ്പെട്ടു.