കളമശേരി: ബി.ഡി.ജെ.എസ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടിനു മുന്നിൽ നാളെ പ്രതിഷേധ ധർണ നടത്തും. ചിക്ക്മംഗലുരിലെ വിപണന കേന്ദ്രത്തിൽ നടന്ന 3 കോടി രൂപയുടെ അഴിമതിയിൽ ഉന്നതോദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈകിട്ട് 4ന് നടക്കുന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി പി.എസ്.ജയരാജ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പി.ദേവരാജൻ അദ്ധ്യക്ഷത വഹിക്കും.