കൊച്ചി: ഹൈക്കോടതി ജംഗ്ഷനിൽ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് സ്ഥാപിച്ച ഫാ. സ്റ്റാൻ സ്വാമി സ്‌മൃതിമണ്ഡപം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡോ. വിൻസന്റ് കുണ്ടുകുളം, ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ, എഴുത്തുകാരൻ എ.കെ. പുതുശേരി, ഡോ. ചാൾസ് ഡയസ്, പ്രൊഫ. കെ.സി. എബ്രഹാം, അഡ്വ. കെ.വി. ഭദ്രകുമാരി, പ്രൊഫ. സൂസൻ ജോൺ, ഡോ. മേരിദാസ് കല്ലൂർ, എ.വി.എം. രാമൻ, ടി.സി. സുബ്രഹ്മണ്യൻ, പി.എ. പ്രേംബാബു, പ്രൊഫ. എം.ഡി. ആലീസ്, അഡ്വ. സി. ടീന ജോസ്, ജോർജ് കാട്ടുനിലത്ത്, അഡ്വ. വർഗീസ് പറമ്പിൽ, പി.എച്ച്. ഷാജഹാൻ, മുഹമ്മദ് സാദിക്ക്, അഷറഫ് തൃക്കാക്കര, പോൾസൻ കറുകുറ്റി, എൻ.ജെ. മാത്യു, ബേസിൽ മുക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.