oksk
ആലുവ ഒ.കെ.എസ്.കെ കരാട്ടെ സ്‌കൂൾ 33 -ാം വാർഷികവും ബ്‌ളാക് ബെൽറ്റ് വിതരണവും ഡിവൈ. എസ്.പി. പി. കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ ഒ.കെ.എസ്.കെ കരാട്ടെ സ്‌കൂൾ 33 -ാമത് വാർഷികത്തിൽ 33 പേർ ബ്ലാക് ബെൽറ്റ് യോഗ്യതനേടി. ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി വിതരണദ്ഘാടനം നിർവഹിച്ചു. ദേശീയ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി അദ്ധ്യക്ഷനായിരുന്നു.

ദീർഘകാല പരിശീലനത്തിലൂടെ മികവ് തെളിയിച്ച 11 വനിതകളടക്കമുള്ള 33 പേർക്കാണ് കരാട്ടെയിലെ ഉന്നത അംഗീകാരമായ ബ്ലാക്ക് ബെൽറ്റ് ലഭിച്ചത്. ഇതിൽ എ.എസ്. രവിചന്ദ്രൻ, എൻ.പി. ശശികുമാർ, പി.ഡി. ബിജു എന്നിവർക്ക് ആറാമത് ഡാനും കെ.എം. അൻസാറിനു നാലാമത് ഡാനും എ.എസ്. സൂരജ്കുമാർ, എ.ആർ. രോഹിത് എന്നിവർക്ക് മുന്നാമത് ഡാനും ഡോണ അമൽ, എ.ആർ. രാഹുൽ, അമൽ ബിജു എന്നിവർക്ക് രണ്ടാമത് ഡാനും ലഭിച്ചു. കേരള ആക്ഷൻഫോഴ്‌സ് കോ ഓഡിനേറ്റർ ജോബി തോമസ്, ചീഫ് ഇൻസ്ട്രക്ടർ എ.എസ്.എസ്. കുമാർ എന്നിവർ സംബന്ധിച്ചു. എ.എസ്. രവിചന്ദ്രൻ സ്വാഗതവും പി.ഡി. ബിജു നന്ദിയും പറഞ്ഞു.