ആലുവ: പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് വാഴക്കുളം, മനക്കകാട്, കുട്ടമശേരി, ആലുവ, പറവൂർവഴി ചെറായിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കണമെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ആലുവ താലൂക്ക് പ്രസിഡന്റ് സുലൈമാൻ അമ്പലപ്പറമ്പ് ആവശ്യപ്പെട്ടു. വകുപ്പുമന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും നിവേദനം നൽകി.