കോലഞ്ചേരി: യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി വീട്ടൂർ ഗവ. എൽ.പി സ്‌കൂൾ ശുചീകരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അരുൺ വാസു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ബിനിൽ മ്യാലിൽപുത്തൻപുരയിൽ, എൽദോ വാണക്കുടിയിൽ, ബിനോയ് ബെന്നി, എമിൽ എൽദോ തുടങ്ങിയവർ സംസാരിച്ചു.