തൃപ്പൂണിത്തുറ: വിജ്ഞാനോദയ സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജിത മുരളി ഉദ്ഘാടനം ചെയ്തു. സഭാ പ്രസിഡന്റ്‌ എസ്.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്.എ. ഗോപി മുതിർന്ന പൗരന്മാരെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് ദാനം മെമ്പർ സ്മിത ജ്യോതിഷ് നിർവഹിച്ചു. മുൻസഭാ പ്രസിഡന്റുമാരെ ആദരിച്ചു. എം. കെ അർജുനൻ മാസ്റ്റർ സംഗീത പുരസ്‌കാരം ലഭിച്ച കലാഭവൻ സാബുവിനെ ആദരിച്ചു. നിമിൽരാജ്, മിനി സാബു, എ.എച്ച്. അനിൽ, വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. അഡീഷണൽ ലോ സെക്രട്ടറി പി.വി. ചന്ദ്രബോസ് മുഖ്യാതിഥി ആയിരുന്നു.