കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ തകരാറിലായ വഴിവിളക്കുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കത്തിക്കാത്തത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങളായ കെ.കെ. മീതിയിൻ, ടി.എ. ഇബ്രാഹിം, മായ വിജയൻ, എം.ബി. യൂനുസ്, നിസാർ ഇബ്രാഹിം, പി.കെ. അബുബക്കർ എന്നിവർ നേതൃത്വം നൽകി.