കുറുപ്പംപടി: വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവൻഷൻ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മനോജ് അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ജിന്റോജോൺ, നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി, ജോബി മാത്യു, ജോഷി തോമസ്, എ.ടി. അജിത്കുമാർ, എൽദോ പോൾ, എൽദോ ജോർജ്, ജിജോ മറ്റം, രഞ്ജിത്ത്, പി.കെ. രാജു എന്നിവർ പ്രസംഗിച്ചു.