anwar-sadath-mla
എം.ജി സർവകലാശാലയിൽ നിന്നും ബി.എസ്.സി ബോട്ടണിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.എം. അൽനക്ക് കെ.പി.സി.സി ഗാന്ധി ദർശൻ സമിതിയുടെ ഉപഹാരം അൻവർ സാദത്ത് എം.എൽ.എ സമ്മാനിക്കുന്നു

ആലുവ: എം.ജി സർവകലാശാലയിൽ നിന്ന് ബി.എസ് സി ബോട്ടണിയിൽ ഒന്നാം റാങ്ക് നേടിയ കെ.എം. അൽനയെ കെ.പി.സി.സി ഗാന്ധിദർശൻസമിതി നിയോജകമണ്ഡലം കമ്മിറ്റി ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉപഹാരം നൽകി. പ്രസിഡന്റ് ജോർജ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ. മുജീബ്, വാർഡ് കൗൺസിലർ ജെയ്‌സൻ പീറ്റർ, ബൂത്ത് പ്രസിഡന്റ് സനീഷ് അറക്കൽ, ജോബി ജോർജ് പേരേമൂട്ടിൽ, ടിമ്മി, ആൽഫിൻ രാജൻ, ദീപക് സെബാസ്റ്റ്യൻ, ജിയോതോമസ് എന്നിവർ സംസാരിച്ചു.