മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ കായനാട് പാടശേഖരത്തിൽ വെള്ളംകയറി ലക്ഷങ്ങളുടെ കൃഷിനാശം. ഏതാനം ദിവസംമുമ്പ് ഞാർനട്ട പാടത്തുൾപ്പെടെയാണ് വെള്ളം കയറിയത്. സമീപത്തെ നൂറുകണക്കിന് വാഴകളും വെള്ളത്തിനടിയിലായി. കുന്നുംപുറത്ത് ഭാസ്കരൻ, തമ്പാൻ, നാരായണൻ, തോട്ടത്തിൽ സുബ്രഹ്മണ്യൻ, ജയകുമാർ, എടൂക്കുടിയിൽ ഭാസ്കരൻ, പീടികക്കുടിയിൽ സന്തോഷ്, മാന്താനത്തിൽ മോഹനൻ, കോടാമറ്റത്തിൽ സന്തോഷ്, എരണ്ടോളിൽ ബിനു എന്നിവരുടെ15 ഏക്കറിലേറെ നെൽക്കൃഷിയും തുറുവശേരിൽ ബാബുപോൾ, പോത്താനാങ്കണ്ടത്തിൽ അവരാച്ചൻ, ചൊള്ളാൽ സ്കറിയ എന്നിവരുടെ വാഴക്കൃഷിയും വെള്ളത്തിനടിയിലായി. കായനാട് കവല, സൗത്ത് മാറാടി എന്നിവിടങ്ങളിൽ കപ്പക്കൃഷിയും വെള്ളത്തിനടിയിലായി. വെള്ളമിറങ്ങിയശേഷമേ യഥാർത്ഥ കൃഷിനഷ്ടത്തിന്റെ കണക്ക് ലഭിക്കുകയുള്ളു.