തൃക്കാക്കര: ഇംഗ്ലീഷ് നോവൽ ആയ ദ് സൈറെഴ്‌സ് ഔട്ട് ഓൺ എ മാജിക്കൽ അഡ്വഞ്ചർ നോവൽ എഴുതിയ കാക്കനാടിന്റെ കൊച്ച് കഥാകാരി ഇവ മേരി ഹോർമിസിനെ പി ടി തോമസ് എം എൽ എയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇവർ താമസിക്കുന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിയാണ് ആദരിച്ചത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനീറ ഫിറോസ്,സ്മിത സണ്ണി,കൗൺസിലർമാരായ സി.സി വിജു, ഉണ്ണി കാക്കനാട്, റാപിഡ് റെസ്പോൺസ് ടീം ഇൻചാർജ് റൂബൻ പൈനക്കൽ എന്നിവരുടെ എന്നിവരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.
കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഇവ. പ്രമുഖ പബ്ലിഷിംഗ് ഹൗസായ ഹാർപർ കോളിൻസ്. ഇന്ത്യയുടെ ആർ.ജെ ഹണ്ട് റേഡിയോ സൂപ്പർ സ്റ്റാർ ദേശീയ വിജയിയുമാണ്. എട്ടുമാസംകൊണ്ടാണ് ഇവ നോവൽ പൂർത്തിയാക്കിയത്. ബിസിനസുകാരനായ ഹോർമിസ് ഐസക് വിതയത്തിലിന്റെയും സോഫ്റ്റ് വെയർ എൻജിനീയർ റിയ സിറിയക്കിന്റെയും മകൾ. രണ്ടുവയസ്സുകാരൻ എറിക് ആണ് സഹോദരൻ. ഇനിയും ഒട്ടേറെ നോവലുകൾ രചിക്കണമെന്നാണ് ഇവയുടെ സ്വപ്നം.