വൈപ്പിൻ: തകർന്നുകിടക്കുന്ന ഞാറക്കൽ മഞ്ഞനക്കാട് കല്ലുമഠം പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഞാറക്കൽ കോൺഗ്രസ് കമ്മിറ്റി പാലത്തിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് സാജു മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജെ. ഡോണോ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ദേശീയ കോ ഓഡിനേറ്റർ ദീപക് ജോയ്, പി.വി.എസ് ദാസൻ, ജൂഡ് പുളിക്കൽ, എലിസബത്ത് എഡ്വേർഡ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഗസ്റ്റിൻ മണ്ടോത്ത്, ഷിൽഡ റിബേറോ, റെനിൽ പള്ളത്ത്, രവി മാണിശേരി എന്നിവർ പ്രസംഗിച്ചു. രാജു കല്ലുമഠം, എ.പി. ലാലു, ബിമൽബാബു, കെ.വി. രഞ്ജൻ, ജോയ് ചേലാട്ട്, അരുൺബാബു, ബെന്നി കാരക്കാട്ട്, പോളിൻ പിൻഹിറോ, ഡേവിഡ് ഡുറോ, മിനി സുദർശൻ, എൻ കെ. പ്രഭാകരൻ, കൊച്ചുറാണി ജേക്കബ് എന്നിവർ പങ്കെടുത്തു.