mla
പ്രതീക്ഷ റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിക്കുന്നു.

പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിലെ 3, 4, 5 വാർഡുകളിലെ കുടുംബങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രതീക്ഷ റെസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് അസോസിയേഷൻ വീടുകളുടെ നമ്പറിന്റെ ഉദ്ഘാടനവും പഞ്ചായത്ത് അംഗം കെ.എം. അബ്ദുൽ ജലാൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എൽദോ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ, സി.എച്ച്. അഫ്സൽ, ഷിഹാബ് പള്ളിക്കൽ, റിനി കെ ബിജോയ്, ബിന്ദു സാബു, രാജേഷ് സുബ്രഹ്‌മണ്യൻ എന്നിവർ പ്രസംഗിച്ചു.