പെരുമ്പാവൂർ: കേരള നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ.എൻ.ടി.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവ് ലീലാമ്മ രവിയുടെ മൂന്നാമത് അനുസ്മരണ സമ്മേളനം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.എൻ.ടി.സി സംസ്ഥാന പ്രസിഡന്റ് എൻ.കെ. അബ്ദുൾ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ സാമൂഹ്യ പ്രവർത്തകനായ മങ്കുഴി ജീസസ് ഭവൻ ഡയറക്ടർ പോൾസൺ പൂണോളിയെ ആദരിച്ചു. കെ.എൻ.ടി.സി ജില്ലാ പ്രസിഡന്റ് വിജയൻ മുണ്ടിയാത്ത് തൊഴിലാളികൾക്ക് അരിവിതരണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ എം.ഒ. ജോസ്, ജിജി ശെൽവരാജ്, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ടി.എൻ. സദാശിവൻ, രേണു രവി, സാബു പാത്തിക്കൽ, പി.പി. അൽഫോൻസ്, തോമസ് പൊട്ടോളി, ജോൺസൺ തോപ്പിലാൻ, ജോജോ വർഗീസ് എന്നിവർ പ്രസംഗിച്ചു.