പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് കട്ടിലുകളും കിടക്കയും മെഡിക്കൽ ഉപകരണങ്ങളും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കൈമാറി. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ എന്നിവർ ഏറ്റുവാങ്ങി. 65 കട്ടിലും കിടക്കയും പതിമൂന്ന് ഓക്സിജൻ കോൺസൻട്രേറ്ററുകൾ, അഞ്ച് വെന്റിലേറ്ററുകൾ, പി.പി.ഇ കിറ്റുകളടക്കമുള്ള അനുബന്ധ ഉപകരണങ്ങളുമാണ് നൽകിയത്.
പ്രവീൺപോൾ, ഫാ. പോൾ തോമസ് കളത്തിൽ, എം.ജെ. രാജു, രമേശ് ഡി. കുറുപ്പ്. ശ്യാമള ഗോവിന്ദൻ, സജി സുന്ദർ, കെ.ജെ. ഷൈൻ, ബീന ശശിധരൻ, ഗീത ബാബു, ഡോ. വിനീത പ്രമോദ് എന്നിവർ പങ്കെടുത്തു.