ikl
ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടത്തിയ പഠനക്ലാസ് അഗ്രി. അസി. ഡയറക്ടർ ബിജു മോൻ ക്ലാസെടുക്കുന്നു.

പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പഴം പച്ചക്കറി സ്വാശ്രയസംഘങ്ങളിലെ അംഗങ്ങൾക്കായി പഠനക്ലാസ് നടത്തി. പച്ചക്കറി കൃഷി ലാഭകരമായി എങ്ങനെ നടത്താം എന്ന വിഷയത്തിൽ അഗ്രി. അസി. ഡയറക്ടർ ബിജുമോൻ ക്ലാസെടുത്തു. ഗ്രൂപ്പിലെ അംഗങ്ങൾക്ക് വളവും, പച്ചക്കറി തൈകളും സൗജന്യമായി വിതരണംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ലാലു അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ.ഡി. ഷാജി, പി.ബി. ഉണ്ണിക്കൃഷ്ണൻ, വനജ തമ്പി, ജോളി സാബു, ടി.പി. ഷിബു, കെ.ഡി. പീയൂസ് സെക്രട്ടറി ടി.എസ്. അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.