photo
എം. എൻ. മോഹൻഷാജി ചരമ വാർഷിക ദിനാചരണം ഞാറക്കലിൽ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായിരുന്ന എം.എൻ. മോഹൻഷാജിയുടെ ചരമവാർഷികദിനാചരണം ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസഫ് നരികുളം അദ്ധ്യക്ഷത വഹിച്ചു. ഫെയിസ് ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് ടി. ആർ. ദേവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു മാമ്പിള്ളി, ദളിത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. സുമേഷ്, സതീഷ് ഞാറക്കൽ, ഫ്രാൻസിസ് അറക്കൽ, ജോളി ജോസഫ്, ആന്റണി പുന്നത്തറ, എം.എ. പ്രേംകുമാർ, ടൈറ്റസ് പൂപ്പാടി, സെബി ഞാറയ്ക്കൽ, എൻ.ജി. ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു.