പെരുമ്പാവൂർ: എസ്.കെ.എസ്.എസ്.എഫ് പെരുമ്പാവൂർ മേഖലയ്ക്കുകീഴിൽ റബീഅ് കാമ്പയിനോടനുബന്ധിച്ച് വൃക്ഷത്തെ വിതരണം നടത്തി. മുടിക്കൽ മാടവന മഖാമിൽ ഷെഫീഖ് തങ്ങൾ അൽ ഹൈദ്രൂസി മാടവന മൻസൂർ ഹാജിക്ക് തൈനൽകി ഉദ്ഘാടനം ചെയ്തു. ഷാഫി ഫൈസി ഓടക്കാലി, സിയാദ് മുള്ളൻകുന്ന്, റഫീഖ് ഫൈസി പോഞ്ഞാശേരി, മാഹിൻ ഷാദാരിമി, മുനീർ ബാഖവി, പി.ബി. ഇബ്രാഹിംകുഞ്ഞ്, റമീസ് മുടിക്കൽ, അഷ്ബിൻ മുള്ളൻകുന്ന് എന്നിവർ സംബന്ധിച്ചു. മേഖലയിലെ എല്ലാ യൂണിറ്റുകളുമുള്ള ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.