snhss-paravur-
ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പുല്ലംകുളം എസ്.എൻ സ്കൂളിലെ വാളണ്ടിയർ എം.ജെ. അഞ്ജനയ്ക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ തറക്കല്ലിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: ജില്ലയിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച ആറുലക്ഷം രൂപ ഉപയോഗിച്ച് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വാളണ്ടിയർ എം.ജെ. അഞ്ജനയ്ക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ തറക്കല്ലിടൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ജില്ലാ കോ ഓഡിനേറ്റർ പി.കെ. പൗലോസ്, പ്രോഗ്രാം ഓഫീസർ വി.പി. ശ്രീകല, നഗരസഭ കൗൺസിലർമാരായ സജി നമ്പ്യത്ത്, വനജ ശശികുമാർ, മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, സ്കൂൾ മാനേജർ പി.എസ്. ഹരിദാസ്, പറവൂർ ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, പി.ടി.എ പ്രസിഡന്റ് ബി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് മേരി പാപ്പച്ചൻ, പ്രിൻസിപ്പൽ സി.എസ്. ജാസ്മിൻ എന്നിവർ പങ്കെടുത്തു.