youth
സ്കൂളൊരുക്കാം പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നടത്തിയ പരിപാടി സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആൻറു നടുവട്ടം എൽ.പി സ്‌കൂൾ അണു നശീകരണം നടത്തി ഉദ്ഘാടനം ചെയ്യുന്നു.

കാലടി: യൂത്ത് കോൺഗ്രസ്‌ മലയാറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയറിന്റെ സ്കൂളൊരുക്കാം പദ്ധതിയുടെ ഭാഗമായി നടുവട്ടം സെന്റ് ആന്റണീസ് എൽ.പി സ്കൂളിലെ ക്ലാസ്‌ മുറികളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു .യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു.‌ മണ്ഡലം പ്രസിഡന്റ് ജോയ്‌സ് കെ.ജെ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പോൾസൺ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, മെമ്പർ ജോയ്‌സൺ, സിജു, സ്റ്റിനോ, ബിജു.എന്നിവർ നേതൃത്വം നൽകി.