കൊച്ചി: കേരള സംസ്ഥാന യുവജനക്ഷേമബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഓൺലൈൻ ഷോർട്ട്‌ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വാതന്ത്ര്യം,ഭയം,പ്രതീക്ഷ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. 18 നും 40 നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ 31 ന് മുമ്പ് വീഡിയോകൾ https://reels2021.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങളും നിയമാവലിയും മേൽപ്പറഞ്ഞ ലിങ്കിൽ ലഭ്യമാണ്.