കൊച്ചി: പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ അനുയോജ്യമായ വിധത്തിൽ ഭൂവിനിയോഗ നിയമങ്ങൾ പരിഷ്‌കരിക്കണമെന്ന് കേരളപ്രദേശ് ഗാന്ധിദർശൻവേദി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ണ്, ജലം,വനം തുടങ്ങിയ ഭൂവിഭവങ്ങളുടെയും ഭൂമിയുടെയും സുസ്ഥിരവും അനുയോജ്യവുമായ ഉപയോഗത്തെ സംബന്ധിച്ച നിയമങ്ങളിൽ സമഗ്രവും കാലാനുസൃതവുമായ മാറ്റങ്ങൾ വേണം. വ്യാപകമായ മണ്ണെടുപ്പും നിലംനികത്തലും,കരിങ്കൽ ഖനനവും ജലസ്രോതസുകൾ സംരക്ഷിക്കാനുള്ള വിമുഖതയും മാറണമെങ്കിൽ നിയമങ്ങൾ കർശനമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, എം.എസ്. ഗണേശ്, ശങ്കർ കുമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു.