aly-f
എഐവൈഎഫിന്റെ നേതൃത്വത്തിൽ കിടങ്ങൂർ പവിഴപൊങ്ങ് പാലത്തിനു സമീപം മുല്ലശേരി തോട്ടിലെ തടസം നീക്കുന്നു.

അങ്കമാലി: മുല്ലശേരി തോട്ടിലെ പഴുവോ പൊങ്ങ് പാലത്തിനോട് ചേർന്ന് തോട്ടിലെ ഒഴുക്കിനെ തടസപ്പെടുത്തിയിരുന്ന മാലിന്യങ്ങളും പായലും എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്താടെ നീക്കംചെയ്തു. കനത്ത മഴയെത്തുടർന്ന് മാലിന്യങ്ങൾ തടഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളംകയറി. മണ്ണ് മാന്തിയന്ത്രം കൂടി ഉപയോഗിച്ചാണ് തോട്ടിലെ തടസങ്ങൾ നീക്കിയത്. ബ്ലോക്ക് പഞ്ചായത്തംഗം സീലിയ വിന്നി,, സോണി, റിജോയ്, പൗലോസ് പാറക്ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.