നെടുമ്പാശേരി: 11 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ചെങ്ങമനാട് - എളവൂർ (അത്താണി കാരക്കാട്ടുകുന്ന് വട്ടപ്പറമ്പ്, എളവൂർ മാർക്കറ്റ് വരെ) റോഡിന്റെ നിർമ്മാണ പുരോഗതി എം.എൽ.എമാരായണഅൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പി.ഡബ്ല്യു.ഡി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം വിലയിരുത്തി.
പുറമ്പോക്ക് തിട്ടപ്പെടുത്തിയ സ്‌പെഷ്യൽ സർവേ ടീമിന്റെ സ്‌കെച്ച് പി.ഡബ്ല്യു.ഡിക്ക് കൈമാറുവാനും കൈയേറ്റം ഒഴിപ്പിക്കുവാനും തീരുമാനിച്ചു. റോഡ് നിർമ്മാണം സംബന്ധിച്ച ജനപ്രതിനിധികളുടെ പരാതികൾ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്ത പരിശോധന നടത്തി പരിഹരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, എം.ജെ. ജോമി, താരാ സജീവ്, ജി. സിജോ, കെ.എ. വറീത്, സി.ഒ. മാർട്ടിൻ, ബിജി സുരേഷ്, അബിത മനോജ്, ഫീനാ റോസ് സിബി, നിതിൻ സാജ, അഡീഷണൽ തഹസീൽദാർ ജാസിൽ മാത്യു, പി.ഡബ്ല്യു.ഡി റോഡ്‌സ് അസി.എക്‌സി. എൻജിനീയർ മുഹമ്മദ് ബഷീർ, അസി. എൻജിനീയർ ട്രീസ് സെബാസ്റ്റ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.