മുളന്തുരുത്തി: കണ്ടനാട് മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ മാർ ബസേലിയോസ് ശക്രള്ള മഫ്രിയാനയുടെ 257 -ാമത് ഓർമ്മപെരുന്നാളും കാതോലിക്ക മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവായ്ക്ക് സ്വീകരണവും ഇന്ന് മുതൽ 22വരെ നടക്കും. ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഐസക് മട്ടമ്മേൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 19 ന് വൈകിട്ട് അഞ്ചരയ്ക്ക് കൊടിയേറ്റം. 20ന് രാവിലെ ഏഴിന് കുർബ്ബാന, 21ന് വൈകിട്ട് മൂന്നിന് കാതോലിക്കാ ബാവയ്ക്ക് സ്വീകരണം വട്ടുക്കുന്നു ജംഗ്ഷനിൽ. തുടർന്ന് 5ന് പള്ളിയങ്കണത്തിൽ പൊതുസമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ബത്തേരി ഭദ്രാസനാധിപൻ ഡോ: എബ്രഹാം മാർഎപ്പിപ്പാനിയോസ് അദ്ധ്യക്ഷനാകും.