കൊച്ചി: കാത്തലിക് സിറിയൻ ബാങ്ക് മാനേജ്‌മെന്റിന്റെ ജനദ്രോഹ, തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തുടർന്നു വരുന്ന സമരത്തിന്റെ ഭാഗമായി 20, 21, 22 തീയതികളിൽ നടക്കുന്ന പണിമുടക്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ചു. മാണി തോമസ്, ബിബിൻ ഭാസ്‌കർ,കെ.ടി. സാജൻ, സി.ദീപകുമാർ എന്നിവർ സംസാരിച്ചു.