കോലഞ്ചേരി: സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കോലഞ്ചേരി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രതിരോധിക്കാം ഡൂമൈ ബെസ്റ്റ് പ്രോഗ്രാം നടത്തി. വടവുകോട് ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. ഗൈഡ് വിഭാഗം ജില്ലാ ട്രെയിനിംഗ് കമ്മീഷണർ ടി.എസ്. റോസക്കുട്ടി അദ്ധ്യക്ഷയായി. സംസ്ഥാന ട്രഷറർ ടി.വി. പീറ്റർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ലിസി, കെ.എം. വർഗീസ്, ടി. വൈ. ജോഷി, സണ്ണി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഗൈഡ് ക്യാപ്ടൻമാരായ മരിയ ലാസർ, ഡോളി എബ്രഹാം എന്നിവർ സ്‌കൂളുകളിലേക്കുള്ള മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസുകളും ഏറ്റുവാങ്ങി.