കാലടി: ശ്രീശങ്കരചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഓപ്പൺ എയർ ഓഡിറ്റോറിയം, റെക്കാഡിംഗ് സ്റ്റുഡിയോ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, കനകധാര മ്യൂസിയം എന്നിവയാണ് തുറന്നത്.
സർവകലാശാല ജീവനക്കാരുടെ സംഭാവന 11,66,874 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മന്ത്രിക്ക് കൈമാറി. പ്രോ-വൈസ് ചാൻസലർ ഡോ. കെ. എസ്. രവികുമാർ, സിൻഡിക്കേറ്റംഗം ഡോ.പി. ശിവദാസൻ, സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ഡി. സലിം കുമാർ, പ്രൊഫ എസ്. മോഹൻദാസ് എന്നിവർ പങ്കെടുത്തു.