kklm
ഹിന്ദു ഐക്യവേദി സമ്പൂർണ്ണ സമിതി കൂത്താട്ടുകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തുന്നു.

കൂത്താട്ടുകുളം: ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്കിലെ പഞ്ചായത്ത്, താലൂക്ക് ഭാരവാഹികൾ പങ്കെടുത്ത സമ്പൂർണസമിതി യോഗം കുത്താട്ടുകുളം ഓണംകുന്ന് ക്ഷേത്ര ഊട്ടുപുരയിൽ നടന്നു. താലൂക്ക് പ്രസിഡന്റ് കെ.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ടി. ദിനേശ് ,ജില്ലാ സംഘടനാ സെക്രട്ടറി കെ.എസ്. ശിവദാസ് എന്നിവർ സംസാരിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി സി.ബി. സജീവ് സ്വാഗതവും സമിതി അംഗം പി.എം. മനോജ് നന്ദിയും പറഞ്ഞു.താലൂക്ക് രക്ഷാധികാരി വി. ചന്ദ്രാചാര്യ, ഉപാദ്ധ്യക്ഷൻ കെ. ശശി, സംഘടനാ സെക്രട്ടറി ബിജീഷ് ശ്രീധർ, സെക്രട്ടറി ടി.കെ. നന്ദനൻ എന്നിവർ പങ്കെടുത്തു.