fg

കൊച്ചി: വിദ്യാഭ്യാസ വെബ്‌സൈറ്റായ റിസോഴ്‌സിയോയ്ക്ക് വേണ്ടി കുസാറ്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ് തയ്യാറാക്കിയ ഗെയ്മിഫിക്കേഷൻ വെർച്വൽ കറൻസി ലോഗോ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ പുറത്തിറക്കി.

പ്രോ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. മീര വി., സീംലെസ്സ് ട്രാവൽ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഗീതിക സുദീപ്, കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്.എം.എസ്) ഡയറക്ടർ ഡോ. ജഗതിരാജ് വി.പി., എസ്.എം.എസ്. അസിസ്റ്റന്റ് പ്രൊഫസറും റിസോഴ്‌സിയോ പ്രൊജക്ട് മെയിൻ കൺസൾട്ടന്റുമായ ഡോ. മനു മെൽവിൻ ജോയ്, റിസോഴ്‌സിയോ മാർക്കറ്റിംഗ് ഹെഡ് സുദീപ് ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.